- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യവസായ വകുപ്പിലെ സേവനങ്ങള്‍ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജന്‍
വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാന്‍ കഴിയും. ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. ഇതില്‍ കൂടുതല്‍ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയണ്ടി വരും
കൊച്ചി: വ്യവസായ വകുപ്പിലെ മുഴുവന്‍ സേവനങ്ങളും ഏകജാലകമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയിലെ പുതിയ സംരംഭകര്‍ ക്ക് സഹായകരമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങള്‍ ഏകജാലക മാക്കുന്നത്. വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാന്‍ കഴിയും. ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. ഇതില്‍ കൂടുതല്‍ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയണ്ടി വരും. വ്യവസായങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ നയം.
ഒരു വ്യവസായങ്ങളും പൂട്ടിക്കല്‍ സര്‍ക്കാര്‍ നയമല്ല. സംരംഭകരുടെ സാമ്പത്തീക ബാധ്യതകള്‍ക്ക് പരിഹാരമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ 122 പരാതികള്‍ പരിഹരിച്ച് രേഖകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മന്ത്രി കൈമാറി. 17 പരാതികള്‍ പുതുതായി മന്ത്രിക്ക് നേരിട്ട് നല്‍കി. ഇതടക്കം 105 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി. വ്യവസായങ്ങള്‍ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളാണ് ഇതില്‍ 25 പരാതികള്‍. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട ആറ് പരാതികളും ലഭിച്ചു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ബിജു അടക്കമുള്ള വിവിധ വകുപ്പുദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി...
5 Jan 2025 7:02 AM GMTസിഡ്നിയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ്...
4 Jan 2025 5:53 AM GMT