Kerala

വയോജനകേന്ദ്രങ്ങളിലെ അന്തേവാസികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

അന്തേവാസികള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കെയര്‍ ഹോമുകള്‍തന്നെ സിഎഫ്എല്‍ടിസികളാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കും.

വയോജനകേന്ദ്രങ്ങളിലെ അന്തേവാസികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും
X

കോട്ടയം: കൊവിഡ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വയോജനസംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന ഈ ആഴ്ചതന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു. ജില്ലയിലെ 75 കെയര്‍ ഹോമുകളിലായി 1,765 വയോജനങ്ങളാണ് താമസിക്കുന്നത്.

അന്തേവാസികള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കെയര്‍ ഹോമുകള്‍തന്നെ സിഎഫ്എല്‍ടിസികളാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരും സാമൂഹ്യനീതി വകുപ്പിന്റെ കൗണ്‍സലര്‍മാരും ചേര്‍ന്ന് ഇന്ന് മുതല്‍ കെയര്‍ ഹോമുകളില്‍ പരിശോധന നടത്തി അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്തും.

Next Story

RELATED STORIES

Share it