Kerala

ജിഎസ്ടി തട്ടിപ്പ് നടത്തി താരസംഘടനയായ എഎംഎംഎ; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജിഎസ്ടി പരിധിയിലുൾപ്പെടും. എന്നാൽ, എഎംഎംഎ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ജിഎസ്ടി തട്ടിപ്പ് നടത്തി താരസംഘടനയായ എഎംഎംഎ; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു
X

കോഴിക്കോട്: താരസംഘടനയായ എഎംഎംഎക്ക് ജിഎസ്ടി രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജിഎസ്ടി വകുപ്പ് രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുൾപ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നാണ് ജിഎസ്ടി വകുപ്പ് അന്വേഷിക്കുന്നത്.

മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജിഎസ്ടി പരിധിയിലുൾപ്പെടും. എന്നാൽ, എഎംഎംഎ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജിഎസ്ടി ഇന്റലിജന്റ്സ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. എഎംഎംഎ സംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്.

എന്നാൽ, ആറുമാസംമുമ്പ് ജിഎസ്ടി വകുപ്പ് നോട്ടിസ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ആ​ഗസ്ത് എട്ടിന് എഎംഎംഎ ജിഎസ്ടി രജിസ്ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Next Story

RELATED STORIES

Share it