Kerala

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് വി​വാ​ദം ഭ​യ​ന്ന്: ദേ​വ​സ്വം മ​ന്ത്രി

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​ര് പറഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് വി​വാ​ദം ഭ​യ​ന്ന്: ദേ​വ​സ്വം മ​ന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് വി​വാ​ദം ഭ​യ​ന്നി​ട്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യാ​ൽ‌ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​രി​ന് ന​ല്ല ബോ​ധ്യ​മു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി.

അ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ ഉ​ണ്ടാ​കു​മാ​യി​രു​ന്ന പേ​ക്കൂ​ത്തു​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​രി​ന് താ​ൽ​പ​ര്യ​മി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ൽ​പ​ത് വ​ട്ടം വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ർ പ്ലെ​യി​റ്റ് മാ​റ്റി​യ കാ​ഴ്ച​യാ​ണ് ക​ണ്ട​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ക്ഷേ​ത്രം തു​റ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് ഇ​പ്പോ​ൾ മോ​ഹ​ഭം​ഗം ഉ​ണ്ടാ​യി​ക്കാ​ണു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​ര് പറഞ്ഞു. ത​ന്നോ​ട് ആ​ലോ​ചി​ച്ചി​ട്ടാ​ണ് ക്ഷേ​ത്രം തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ഹേ​ഷ് മോ​ഹ​ന​ര​ര് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല ക്ഷേ​ത്രം തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം ദേ​വ​സ്വം ബോ​ർ​ഡ് ത​ന്നോ​ട് ചോ​ദി​ക്കാ​തെ പോ​യി ഏ​റ്റെ​ടു​ത്ത​ത​ല്ല. ഉ​ത്സ​വം ജൂ​ണി​ൽ ന​ട​ത്താ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന് താ​ൻ ക​ത്തു​ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ർ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യ​ല്ല തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഭ​ക്ത​ർ​ക്ക് എ​തി​രാ​യി ഒ​ന്നും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. തു​റ​ക്കാമെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ‌ തു​റ​ക്കു​ക​യും തു​റ​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ‌ സ്വാ​ഗ​തം ചെ​യ്യു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Next Story

RELATED STORIES

Share it