- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാന്‍ പല ഹീനശക്തികളും പ്രവത്തിച്ചുവന്ന് ജി സുധാകരന്
തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിക്കപ്പെട്ടു. കള്ള കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടു.പാര്‍ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ല

ആലപ്പുഴ:തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാന്‍ പല ഹീന ശക്തികളും പ്രവര്‍ത്തിച്ചുവെന്ന് സിപിഎം നേതാവും മുന്മന്ത്രിയുമായി ജി സുധാകരന്.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജി സുധാകരന് ഇക്കാര്യം വ്യക്തമാക്കുന്നത്.തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിക്കപ്പെട്ടു. കള്ള കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടു. അവയെല്ലാം തുറന്ന് കാട്ടാന്‍ ശ്രമിച്ചുവെന്നും അതിന് കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചുവെന്നും ജി സുധാകരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എല്ലാ വിഭാഗങ്ങളും നമുക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോര്‍ത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടര്‍ച്ച നടപ്പാക്കി പിണറായി സര്‍ക്കാരിന്റെ മാതൃക ഉര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും.ജനങ്ങളുടെതാണ് ഈ പാര്‍ട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ല.
പാര്‍ട്ടിയുടെ ഹൃദയം ജനങ്ങള്‍ ആണെന്നും ഓര്‍ക്കണം. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്‍കില്ല. തെറ്റി പറ്റിയവര്‍ തിരുത്തി യോജിച്ച് പോകണെന്നും സുധാകരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.എല്‍ഡിഎഫ് ന് ചരിത്രത്തില്‍ തിളങ്ങുന്ന സ്ഥാനം നല്കിയിരിക്കുന്നു. ആലപ്പുഴയില്‍ 9 ല്‍ 8 സീറ്റ് നേടുമെന്ന് സ്ഥാനാര്‍ഥി എച്ച് സലാമിന്റെ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തവെ സിപിഎം നേതാവ് എസ് രാമചന്ദ്രന് പിള്ളയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നും ജി സുധാകരന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു
ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ ക്രിമനിലിസം ഉണ്ടെന്നും ഇത് തടയപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജി സുധാകരന് രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഇതു സംബന്ധിച്ച് അദ്ദേഹം ഫേസ് ബുക്കിലും പോസ്റ്റിട്ടിരിക്കുന്നത്.
RELATED STORIES
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡിജിപിയെ നിയമിക്കാവുന്ന ചട്ടം...
10 April 2025 2:52 PM GMTചിക്കമംഗ്ലൂർ ബാബാബുദൻ ദർഗ: ഹിന്ദുത്വക്ക് വഴങ്ങി കർണാടക സർക്കാർ
10 April 2025 1:25 PM GMTതഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു
10 April 2025 12:16 PM GMTകുട്ടികളെ പരിപാലിക്കാന്‍ കഴിയുന്നില്ല; ഭാര്യയെ കാമുകന് വിവാഹം ചെയ്ത്...
10 April 2025 11:20 AM GMTഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു
10 April 2025 7:44 AM GMTപശുവിനെ പീഡിപ്പിച്ച രണ്ടു പേര് അറസ്റ്റില്‍
10 April 2025 7:15 AM GMT