- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ചയിടം: മന്ത്രി റിയാസ്
ടൂറിസം വകുപ്പും വേള്‍ഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട്: നിലവില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ സുരക്ഷിതമായി യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പും വേള്‍ഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വകുപ്പ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തുന്ന വാട്‌സ്ആപ്പ് വിര്‍ച്വല്‍ അസിസ്റ്റന്റ് 'മായ'യെ മന്ത്രി പരിചയപ്പെടുത്തി.
മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാരമേഖലകളിലൂടെ സ്ത്രീകള്‍ നടത്തുന്ന ടൂ വീലര്‍ യാത്ര ഗോതീശ്വരം ബീച്ചില്‍ നിന്നും ആരംഭിച്ചു. ബേപ്പൂര്‍ ബീച്ച്, ചാലിയം പുലിമുട്ട്, പുഴക്കരപ്പള്ളി ചാലിയം, കടലുണ്ടിക്കടവ് പാലം, കടലുണ്ടി പക്ഷി സങ്കേതം, കടലുണ്ടി കണ്ടല്‍ വനം, കാല്‍വരി ചര്‍ച്ച്, നല്ലൂര്‍ ക്ഷേത്രം എന്നീ മേഖലകളിലൂടെയാണ് യാത്ര. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നില്‍ക്കപ്പെടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അന്യമായ സ്വതന്ത്രമായ യാത്രകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബേപ്പൂരിന്റെ പ്രകൃതിഭംഗിയും, സാംസ്‌കാരിക തനിമയും, പൈതൃക കേന്ദ്രങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന യാത്രയാണ് 'സ്വതന്ത്ര യാത്രിക'.
വാര്‍ഡ് കൗണ്‍സിലര്‍മാരായ സുരേഷ് കൊള്ളറത്ത്, വാടിയില്‍ നവാസ്, വേള്‍ഡ് ഓഫ് വുമണ്‍ സ്ഥാപക കെ സി അഫ്‌സീന, ഡിടിപിസി സെക്രട്ടറി നിഖില്‍ദാസ് സംസാരിച്ചു.കേരളം സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ചയിടം: മന്ത്രി റിയാസ്
RELATED STORIES
റേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTകൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന...
14 Jan 2025 10:07 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
14 Jan 2025 9:35 AM GMTതേനീച്ചയുടെ ആക്രമണം; രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്ഷകന്...
14 Jan 2025 8:04 AM GMTകടുവയെ പിടികൂടാനായില്ല; വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം
14 Jan 2025 7:45 AM GMTലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം
14 Jan 2025 7:29 AM GMT