Kerala

കേരളയില്‍ മാര്‍ക്ക് ദാന മാഫിയയെന്ന്; നിയമസഭ പ്രക്ഷുബ്ധം

ക്രമക്കേടിന്റെ പ്രധാന ഉത്തരവാദിത്തം മന്ത്രിക്കാണെന്ന ആരോപണത്തിലാണ് പ്രതിപക്ഷം ഉറച്ച് നിന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വകലാശാലകളുടെ അന്തകനാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

കേരളയില്‍ മാര്‍ക്ക് ദാന മാഫിയയെന്ന്; നിയമസഭ പ്രക്ഷുബ്ധം
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ വിവാദം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. മാര്‍ക്ക് ദാന മാഫിയയാണ് സര്‍വകലാശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തു നിന്ന് റോജി എം ജോണാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ക്രമക്കേടിന്റെ പ്രധാന ഉത്തരവാദിത്തം മന്ത്രിക്കാണെന്ന ആരോപണത്തിലാണ് പ്രതിപക്ഷം ഉറച്ച് നിന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വകലാശാലകളുടെ അന്തകനാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും മന്ത്രി കെ ടി ജലീലില്‍ മറുപടി നല്‍കി.

വിവാദം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട പ്രതിപക്ഷം അതിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിയുടെ വിശദീകരണത്തോടെ പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്പീക്കര്‍ എടുത്തത്.

Next Story

RELATED STORIES

Share it