Kerala

ചൈനാമുക്ക് എന്ന പേര് മാറ്റണം; പ്രമേയം പാസ്സാക്കാനൊരുങ്ങി കോന്നി പഞ്ചായത്ത്

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ടൗണിനോട് ചേർന്ന പ്രദേശമാണ് ചൈനാമുക്ക്.

ചൈനാമുക്ക് എന്ന പേര് മാറ്റണം; പ്രമേയം പാസ്സാക്കാനൊരുങ്ങി കോന്നി പഞ്ചായത്ത്
X

പത്തനംതിട്ട: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുടെ പേരിലുള്ള സ്ഥലനാമം മാറ്റാൻ പ്രമേയം പാസാക്കാനൊരുങ്ങി കോന്നി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള ചൈനാമുക്ക് എന്ന പ്രദേശത്തിന്‍റെ പേര് മാറ്റാൻ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ പഞ്ചായത്ത് പ്രസിഡൻ്റ് രജനിക്ക് കത്ത് നൽകി. പേരിനെച്ചൊല്ലി നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമാണ്.


പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ടൗണിനോട് ചേർന്ന പ്രദേശമാണ് ചൈനാമുക്ക്. 1951ല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോന്നിയിലെത്തിയ മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഈ പ്രദേശത്ത് കണ്ടത് ചുവപ്പു കൊടികളാണത്രേ. കമ്മ്യൂണിസ്റ്റ് ചൈനയാണോയെന്ന് നെഹ്രുവിന്‍റെ ചോദ്യം. പിന്നീട് ഈ പ്രദേശം ചൈനാമുക്കായി മാറിയെന്ന് ചരിത്രം.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യ- ചൈന സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ പേര് മാറ്റുന്നതിനെതിരെ കോന്നി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പ്രമേയത്തിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടാണ്.

Next Story

RELATED STORIES

Share it