- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസങ്ങളായെന്ന് ;ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസിന് മുന്നില്‍ സമരമെന്ന് ഭിന്നശേഷിക്കാര്‍
ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ വേണ്ടത്ര ചികില്‍സാ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ ചികില്‍സയ്ക്കായി കേരളത്തിലും മറ്റു സ്ഥലങ്ങളിലുമാണ് പോകുന്നത്.ഈ കാരണത്താലാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ്മ കൊവിഡ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഈ ചടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുകയും കൊവിഡ് ലക്ഷദ്വീപില്‍ റിപോര്‍ട്ടു ചെയ്യുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു
കൊച്ചി : ലക്ഷദ്വീപില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസങ്ങളായെന്ന് ലക്ഷദ്വീപ് ഡിഫറന്റലി -ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്(എല്‍ഡി ഡബ്ല്യുഎ)ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ വേണ്ടത്ര ചികില്‍സാ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ ചികില്‍സയ്ക്കായി കേരളത്തിലും മറ്റു സ്ഥലങ്ങളിലുമാണ് പോകുന്നത്.ഈ കാരണത്താലാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ്മ കൊവിഡ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഈ ചടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുകയും കൊവിഡ് ലക്ഷദ്വീപില്‍ റിപോര്‍ട്ടു ചെയ്യുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ഏറ്റവും കുടുതല്‍ കഷ്ടത അനുഭവിക്കുന്നത് ലക്ഷദ്വീപിലെ ഭിന്ന ശേഷിക്കാരാണെന്നും ഇവര്‍ ഇവര്‍ പറഞ്ഞു. കിടപ്പു രോഗികള്‍ക്കും മാനസിക അസുഖമുള്ള രോഗികള്‍ക്കും മരുന്ന്,സ്നഗ്ഗി,വാട്ടര്‍ ബെഡ്ഡ് മുതലായ ഒരു കാര്യവും കിട്ടാതായെന്നും ഇവര്‍ പറഞ്ഞു.പ്രതിമാസം മരുന്നിനും മറ്റുമായി 10,000 ലധികം രൂപ ചിലവാകുന്നവര്‍ വരെ തങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയിരുന്നു. വിഷയം പരിഹരിക്കാമെന്ന് യോഗത്തില്‍ ഡിഎംടിയുടെ ചെയര്മാന് കൂടിയായ കലക്ടര്‍ അസ്ക്കര്‍ അലി ഉറപ്പു നല്‍കിയതാണെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
തങ്ങളില്‍ അധികം പേരും ഭക്ഷണകാര്യത്തില്‍ വരെ ബുദ്ധിമുട്ട് നേരിടുന്നവരാണ്. ഇതിനിടയിലാണ് പുതിയതായി നിയമിതനായി അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേല്‍ പുതിയ കരിനിയങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഇതിനെതിരെ നാളെ രാവിലെ 10.30 ന് എറണാകുളം വില്ലിംഗ്ടണ്‍ ഐലിന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും ഇവര്‍ പറഞ്ഞു. ബര്‍ക്കത്തുള്ള, റസലുദീന് , കോമളം കോയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
7 July 2023 4:03 AM GMTസ്റ്റെന്‍സില്‍ ആര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഏഷ്യന്‍...
17 Jan 2023 7:23 AM GMTനവകലയിൽ വിസ്മയം തീർത്ത് യുവദമ്പതികൾ
27 Dec 2022 3:05 PM GMTകൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും
12 Dec 2022 2:12 AM GMTഒരേസമയം ആറുചിത്രങ്ങള്‍; വിസ്മയിപ്പിച്ച് യുവാവ്
1 Sep 2022 12:36 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനം ജൂലൈ രണ്ടു മുതല്‍ 16 വരെ...
30 Jun 2022 2:32 PM GMT