Kerala

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ലോണ്ട ജങ്ഷന്‍-പന്‍വേല്‍ പാത വഴിയായിരിക്കും സര്‍വീസുകള്‍ നടത്തുക.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിനുകള്‍ വഴിതിരിച്ചുവിടും
X

കൊച്ചി: കൊങ്കണ്‍ പാതയില്‍ പെര്‍ണേമിനടുത്തുള്ള തുരങ്കത്തിന്റെ ചുമരുകള്‍ ശക്തമായ മഴയില്‍ ഇടിഞ്ഞുവീണതിനെത്തുടര്‍ന്നു കേരളത്തില്‍നിന്ന് കൊങ്കണ്‍ വഴിയുള്ള എട്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. ലോണ്ട ജങ്ഷന്‍-പന്‍വേല്‍ പാത വഴിയായിരിക്കും സര്‍വീസുകള്‍ നടത്തുക.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിദിന സ്‌പെഷ്യല്‍ ട്രെയിന്‍ (02617), ഈ ട്രെയിനിന്റെ മടക്ക സര്‍വീസ് (02618), തിരുവനന്തപുരം- ലോക്മാന്യതിലക് ടെര്‍മിനസ് പ്രതിദിന സര്‍വീസ് (06346), തിരിച്ചുള്ള സര്‍വീസ് (06345) എന്നിവ 20 വരെയും ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സൂപ്പര്‍ഫാസ്റ്റ് (02431), മടക്ക സര്‍വീസ് (02432) എന്നിവ 18 വരെയും വഴിതിരിച്ചുവിടും.

നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര ട്രെയിന്‍ (02284) ശനിയാഴ്ചയും 15നും എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ സ്‌പെഷല്‍ (02283) 11, 18 തിയ്യതികളിലും നിലവിലെ പാതമാറി സര്‍വീസ് നടത്തും. മഡ്ഗാവ്-ലോണ്ട ജങ്ഷന്‍, മിറാജ് ജങ്ഷന്‍-പൂനെ-പന്‍വേല്‍ വഴിയായിരിക്കും സര്‍വീസുകള്‍.

Next Story

RELATED STORIES

Share it