Kerala

പണം വച്ച് ചീട്ടുകളി; നാലുപേർ പിടിയിൽ

രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. എസ്‌ഐ വിപിന്റെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

പണം വച്ച് ചീട്ടുകളി; നാലുപേർ പിടിയിൽ
X

അടൂർ: ഏനാത്ത് ബദാംമുക്കില്‍ പണം വച്ച് ചീട്ട് കളിച്ചതിന് ഏനാത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറു പേര്‍ ചേര്‍ന്നാണ് ചീട്ടുകളിച്ചത്. ഇവരിൽ നാല് പേര്‍ പിടിയിലായി. രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി.

എസ്‌ഐ വിപിന്റെ നേതൃത്വത്തിലാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്. സിപിഒമാരായ സാംദാസ്, പ്രസന്നന്‍ എന്നിവരും എസ്‌ഐക്ക് ഒപ്പമുണ്ടായിരുന്നു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തത്.

Next Story

RELATED STORIES

Share it