Kerala

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ കുറ്റം ചെയ്തതായി തെളിവുണ്ടെന്ന് ഇ ഡി

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക്് കൃത്യമായ മറുപടി പറായതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഇ ഡി വ്യക്തമാക്കി

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ കുറ്റം ചെയ്തതായി തെളിവുണ്ടെന്ന് ഇ ഡി
X

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാവശ്യപ്പെട്ട് കോടതില്‍ നല്‍കിയ റിപോര്‍ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശിവശങ്കറിന് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും അതിന് തയാറാകാതെ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക്് കൃത്യമായ മറുപടി പറായതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഇ ഡി വ്യക്തമാക്കി.

യുഎഇയില്‍ നിന്നും തിരുവനന്തപരും വിമാത്താവളത്തില്‍ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.ബാഗേജ് വിട്ടു കിട്ടുന്നതിനായി സ്വപ്‌നയുടെ ആവശ്യപ്രകാരം കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥനെ ശിവശങ്കര്‍ വിളിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.ഇക്കാര്യം ഒക്ടോബര്‍ 15 ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചതായും ഇ ഡി റിപോര്‍ടില്‍ വ്യക്തമാക്കുന്നു.സ്വപ്‌നയുടെ ഇടപാടുകളിലുള്ള ശിവശങ്കറിന്റെ സജീവ് പങ്കാളിത്തമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2019 ലും ഇത്തരത്തില്‍ സ്വപ്‌നയുടെ ആവശ്യപ്രകാരം ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറും സ്വപ്‌നയും തമ്മില്‍ വാട്‌സ് അപ്പ് സന്ദേശം കൈമാറിയതിന്റെ വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇ ഡി വ്യക്തമാക്കി.2019 ഏപ്രിലില്‍ ശിവശങ്കര്‍ ഇടപെട്ടതിനു ശേഷം കേസിലെ മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്,പി എസ് സരിത്,ഫൈസല്‍ ഫരീദ്,സന്ദീപ് നായര്‍ എന്നിവര്‍ ഗുഡാലോചന നടത്തി ജൂലൈയില്‍ രണ്ടു തവണ ഡെമ്മി ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചു പരീക്ഷണം നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും ഇ ഡി വ്യക്തമാക്കി.

സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കര്‍ പ്രത്യേക താല്‍പര്യം കാണിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തിരുവനന്തപുരത്ത് ബാങ്കില്‍ ലോക്കര്‍ ആരംഭിച്ചത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.ഇക്കാര്യം വേണു ഗോപാല്‍ സമ്മതിച്ചിട്ടുണ്ട്.സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ശിവശങ്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ സമ്മതിച്ചതായും ഇ ഡി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.ലഭിച്ച തെളിവുകളുടെയും വിവിധ വ്യക്തികളെ ചോദ്യം ചെയ്തതിലുടെ ലഭിച്ച മൊഴികളുടെയും അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റം ശിവശങ്കര്‍ ചെയ്തതായി വ്യക്തമാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്താന്‍ ശിവശങ്കറെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി വ്യക്തമാക്കി.14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.തുടര്‍ന്ന് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചു ചോദ്യം ചെയ്യല്‍ ആര്ംഭിച്ചു.ശിവശങ്കറിനെതിരെ കോടതി വളപ്പില്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കല്‍ അടക്കമുള്ള പ്രതിഷേധപരിപാടികളും നടന്നു.|

Next Story

RELATED STORIES

Share it