Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ശിവങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമിപിച്ചിരിക്കുന്നത്. ഹരജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത എം ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമിപിച്ചിരിക്കുന്നത്. ഹരജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ശിവങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്.

തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പക്കല്‍ ഇല്ലെന്നും ശിവശങ്കര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനോട് ഇ ഡിയുമായി താന്‍ പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും ശിവശങ്കര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ശിവങ്കറിന്റെ ജാമ്യഹരജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. കേസില്‍ ഈ ഈ മാസം 26 വരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവങ്കറിനെ റിമാന്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it