Kerala

കാറ്റും മഴയും: മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികളെ തടയാന്‍ നിര്‍ദേശം

മുന്നറിയിപ്പ് അവഗണിച്ച് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോയി അപകടത്തില്‍ പെടുന്ന സാഹചര്യത്തെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ പോകുന്ന യാനങ്ങളെ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലും എല്ലാ മല്‍സ്യഭവന്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി

കാറ്റും മഴയും: മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികളെ തടയാന്‍ നിര്‍ദേശം
X

കൊച്ചി: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന യാനങ്ങളെ തടയാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നിര്‍ദേശം.മുന്നറിയിപ്പ് അവഗണിച്ച് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോയി അപകടത്തില്‍ പെടുന്ന സാഹചര്യത്തെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ പോകുന്ന യാനങ്ങളെ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലും എല്ലാ മല്‍സ്യഭവന്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം തിരുവനന്തപരും വിഴിഞ്ഞത്ത് കടലില്‍ പോയ മല്‍സ്യതൊഴിലാളികളുടെ വള്ളം കാറ്റും മഴയും മൂലം അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് മൂന്നു മല്‍സ്യതൊഴിലാളികളെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബോട്ടില്‍ രക്ഷപെടുത്തിയിരുന്നുവെങ്കിലും ഓരാളെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകുന്നവരെ തടയാന്‍ തീരുമാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it