- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാഗ്രത! സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഇല്ലെങ്കില്‍ പിടിവീഴും
ഓഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റുബെല്‍റ്റ് ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗത (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്പിംഗും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന.
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതല്‍ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും. ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധനകള്‍ മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ഓഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റുബെല്‍റ്റ് ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗത (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്പിംഗും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന.
പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഐ.ജി ട്രാഫിക്കിനെ നോഡല്‍ ഓഫീസറായും, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പി.ഡബ്‌ളിയു.ഡി ചീഫ് എഞ്ചിനീയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), ചീഫ് എന്‍ജിനീയര്‍ (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും, ജില്ലാ പോലീസ് സൂപ്രണ്ട് നോഡല്‍ ഓഫീസറായും, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പി.ഡബ്‌ളിയു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.
വാഹനപരിശോധനകള്‍ക്ക് പുറമേ, മറ്റു ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നോ പാര്‍ക്കിംഗ് ബോര്‍ഡുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച് പിഴ ഈടാക്കാന്‍ സംയുക്ത പരിശോധനകള്‍ നടത്തും. മീഡിയന്‍ ഓപ്പണിംഗുള്ള സ്ഥലങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.
സീബ്രാ ലൈനുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തവരും ചുവന്ന ലൈറ്റ് ജമ്പിംഗ് നടത്തുന്നവരുമായ െ്രെഡവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന െ്രെഡവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നല്‍കും.
ബസ് ബേകളില്‍ നിര്‍ത്താതെ റോഡില്‍ കെ.എസ്.ആര്‍.ടി.സി/സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിനെതിരെ നടപടിയെടുക്കും. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും. ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാരെ ഇരുത്തി അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കും.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് സ്‌കൂള്‍ ബസുകളുടെ അമിതവേഗത, ഓവര്‍ ലോഡ് തുടങ്ങിയവ പരിശോധിക്കും. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും.
പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യപടിയായി താത്കാലിക കൈയേറ്റങ്ങള്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് കാലാവധി നല്‍കിയശേഷം പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍മാരുടേയും തദ്ദേശസ്ഥാപനങ്ങളുടെയും തലത്തില്‍ രണ്ടാംഘട്ട നടപടി സ്വീകരിക്കും.റോഡിന്റെ വശങ്ങളിലും ശ്രദ്ധതിരിയുന്നതിന് കാരണമായതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോര്‍ഡുകളും ഇക്കാലയളവില്‍ നീക്കും.ഓഗസ്റ്റ് 10ന് കാട് പിടിച്ചതോ, കാണാന്‍ സാധിക്കാത്തതോ ആയ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ ഓഗസ്റ്റ് 10ന് നടപടി സ്വീകരിക്കും.കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്‌ളാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മറ്റ് റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കും.
പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍, കുഴികള്‍, ഓടകള്‍ എന്നിവ നന്നാക്കാനുള്ള തുടര്‍നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും. െ്രെഡവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം വളര്‍ത്തുന്നതിനുള്ള ക്ലാസുകളും പരിപാടികളും ഈ കാലഘട്ടത്തില്‍ നടത്തും.
കര്‍മപദ്ധതികള്‍ സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഒരുക്കങ്ങളും പദ്ധതികളും വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ആര്‍.ടി.ഒമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിലയിരുത്തി.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT