Kerala

ഡ്രൈവിങ് സ്കൂളുകൾ പ്രതിസന്ധിയിൽ; സർക്കാർ അടിയന്തരമായി ഇടപെടണം

പതിനായിരത്തോളം ഡ്രൈവിങ് സ്കൂൾ ഉടമകളും അതുമായി ബന്ധപ്പെട്ട മുപ്പതിനായിരത്തോളം ജീവനക്കാരും കഴിഞ്ഞ ഒരു മാസക്കാലമായി ജോലിയും വരുമാനവുമില്ലാതെ ദുരിതം അനുഭവിക്കുകയാണ്.

ഡ്രൈവിങ് സ്കൂളുകൾ പ്രതിസന്ധിയിൽ; സർക്കാർ അടിയന്തരമായി ഇടപെടണം
X

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ മുൻകരുതൽ നടപടിയുടെ ഭാഗമായി മാർച്ച് 10 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയ ഡിപ്പാർട്ട്മെന്റാണ് മോട്ടോർ വാഹന വകുപ്പ്. ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തോളം ഡ്രൈവിങ് സ്കൂൾ ഉടമകളും അതുമായി ബന്ധപ്പെട്ട മുപ്പതിനായിരത്തോളം ജീവനക്കാരും കഴിഞ്ഞ ഒരു മാസക്കാലമായി ജോലിയും വരുമാനവുമില്ലാതെ ദുരിതം അനുഭവിക്കുകയാണ്.

മറ്റ് വരുമാനമാർഗ്ഗമില്ലാത്ത ഈ മേഖലയെ സഹായിക്കുവാനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ധനകാര്യ സ്ഥാപനങ്ങൾ വഴി കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വായ്പയായി ലഭിക്കുവാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡൻ്റ് പ്രസാദ് ഭാവന, സെക്രട്ടറി നൗഷാദ് ജീലാനി, രതീഷ് ശിവരാജൻ, എ കെ നസീർ എന്നിവർ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it