- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടേറിയറ്റില്‍ പ്രവേശന നിയന്ത്രണത്തിന് പുതിയ സംവിധാനം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നുശേഷം കേരളത്തിലെത്തി വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെഎംആര്‍എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുക.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നുശേഷം കേരളത്തിലെത്തി വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചുനല്‍കും.
ഇടയാറില്‍ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്‌കരണ പ്ലാന്റിലേക്ക് 40 തസ്തികകള്‍ സൃഷ്ടിക്കും. കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കൊവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫിസര്‍മാരുടെ ശമ്പളം 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പരിഷ്‌കരിക്കും. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്‌കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT