- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത നവീകരണം: റെയില്‍വേ ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി വിലയിരുത്തി
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാനേജര്‍ വിലയിരുത്തി.
പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി റെയില്‍വേയുടെ ഉദ്യോഗസ്ഥസംഘം സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാനേജര്‍ വിലയിരുത്തി.
നിര്‍മാണം പൂര്‍ത്തിയായ മേല്‍നടപ്പാലം അടുത്തമാസം ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറും സ്‌റ്റേഷന്‍ ഓഫിസും വിപുലീകരിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡിവിഷന്‍ മാനേജര്‍ നിര്‍ദേശിച്ചു.
ഒന്നാം പ്ലാറ്റ്‌ഫോം ഉയര്‍ത്തി ക്രമീകരിക്കുന്ന പ്രവൃത്തിയുടെയും രണ്ടാം പ്ലാറ്റ്‌ഫോമില്‍ മൂന്ന് മേല്‍ക്കൂരകള്‍ നിര്‍മിക്കുന്നതിനും കരാറായിട്ടുണ്ട്. ഈ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെയും എഫ്‌സിഐ ഗോഡൗണിന്റെയും സ്ഥലം വേര്‍തിരിച്ച് മതില്‍ നിര്‍മിക്കുന്ന കാര്യവും സ്‌റ്റേഷനിലെ വെളിച്ചക്കുറവും ഡിവിഷനല്‍ മാനേജര്‍ സൂചിപ്പിച്ചു. അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് മടങ്ങിയത്.
സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ എച്ച് അനന്തരാമന്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേഷന്‍സ് മാനേജര്‍ ജെറിന്‍ ആനന്ദ്, ഡിവിഷനല്‍ എന്‍ജിനീയര്‍ റോബര്‍ട്ട് രാജ്, അസിസ്റ്റന്റ് ഡിവിഷനല്‍ എന്‍ജിനീയര്‍ നരസിംഹ ആചാരി, സീനിയര്‍ ഡിവിഷനല്‍ ടെലികോം എന്‍ജിനീയര്‍ എന്‍ രാമചന്ദ്രന്‍, ഡിവിഷനല്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സി ആര്‍ രവീന്ദ്രന്‍ എന്നിവരും റെയില്‍വേ ഡിവിഷനല്‍ മാനേജരോടൊപ്പമുണ്ടായിരുന്നു.
RELATED STORIES
ഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMT