- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ മുതല് കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്കിയിട്ടാത്തത് ആശ്വാസം നല്കുന്നു. അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അലര്ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ മുതല് മഴ കൂടുതല് ശക്തമാവുമെന്നതിനാല് 11 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴ, കണ്ണൂര്, കാസര്കോട് ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. വ്യാഴം, വെള്ളം ദിവസങ്ങളില് കണ്ണൂര്, കാസര്കോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്ട്ടാണ്.
നാളെ മുതല് 22 വരെ കേരളത്തില് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില് ഏറ്റവും കൂടുതല് നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില് മരങ്ങള് കടപുഴകി വീണും ചില്ലകള് ഒടിഞ്ഞുവീണും അപകടങ്ങള് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയുമുണ്ടാവുമ്പോള് ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില് നില്ക്കാന് പാടില്ല. മരച്ചുവട്ടില് വാഹനങ്ങളും പാര്ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള് വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള് പൊതു ഇടങ്ങളില് ശ്രദ്ധയില്പെട്ടാല് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യബോര്ഡുകള്, ഇലക്ട്രിക് പോസ്റ്റുകള്, കൊടിമരങ്ങള് തുടങ്ങിയവയും കടപുഴകി വീഴാന് സാധ്യതയുള്ളതിനാല് കാറ്റും മഴയുമില്ലാത്ത സമയത്ത് അവ ശരിയായ രീതിയില് ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള് ഇതിന്റെ ചുവട്ടിലും സമീപത്തും നില്ക്കുകയോ വാഹനങ്ങള് പാര്ക്ക് ചെയ്യുകയോ അരുത്. ചുമരിലോ മറ്റോ ചാരിവെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില് വീണുപോവാന് സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോള് തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്.
ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്ക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില് താമസിക്കുന്നവര് അധികൃതരുമായി (1077 എന്ന നംബറില്) മുന്കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില് അവര് ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
കാറ്റും മഴയും ശക്തമാകുമ്പോള് വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില് ഏതെങ്കിലും അപകടം ശ്രദ്ധയില് പെട്ടാല് ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ 1077 എന്ന നമ്പറില് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കുക. തകരാര് പരിഹരിക്കുന്ന പ്രവര്ത്തികള് കാറ്റ് തുടരുന്ന ഘട്ടത്തില് ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള് ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള് നേരിട്ടിറങ്ങി ഇത്തരം റിപ്പയര് വര്ക്കുകള് ചെയ്യാതിരിക്കുക.
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT