Kerala

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് വ്യാപകം; ജാഗ്രത പാലിക്കണമെന്ന് പോലിസ്

എറണാകുളം റൂറല്‍ പോലിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം യുവാവാന് നഷ്ടമായ രൂപ തിരികെ കിട്ടി.ഓണ്‍ലൈന്‍ വഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇത്തരക്കാരുമായുള്ള പണമിടപാടുകള്‍ സൂക്ഷിക്കുക. ഒടിപി നമ്പറുകള്‍ കൈമാറിയാല്‍ നഷ്ടം ഭീകരമായിരിക്കുമെന്നും, ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് വ്യാപകം; ജാഗ്രത പാലിക്കണമെന്ന് പോലിസ്
X

കൊച്ചി: ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനിരയായി നഷ്ടപ്പെട്ട തുക തിരികെ പിടിച്ച് പോലിസ്.ജോലിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണയെന്ന് പോലിസ്. എറണാകുളം റൂറല്‍ പോലിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം യുവാവാന് നഷ്ടമായ രൂപ തിരികെ കിട്ടി. പുതിയ ജോലിക്കു വേണ്ടി ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ഇദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് മൊബൈലില്‍ വിളിയും വന്നു.അവര്‍ നിര്‍ദേശിച്ച വെബ്‌സൈറ്റില്‍ 25 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യാനായിരുന്നു ആവശ്യം.

യൂസര്‍ ഐഡിയും, പാസ് വേഡും അവര്‍ നല്‍കുകയായിരുന്നു. ഈ സൈറ്റില്‍ കയറിയാല്‍ പേമെന്റ് അടക്കേണ്ട പേജിലേക്കാണ് നേരെ ചെന്നെത്തുക. പേമെന്റ് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനും കഴിയുന്നില്ല .പ്രോസസ് പരാജയപ്പെട്ടുവെന്ന് കമ്പനിയെ അറിയിച്ചപ്പോള്‍ മറ്റൊരു കാര്‍ഡ് ഉപയോഗിക്കാനായിരുന്നു മറുപടി. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കിടയില്‍ അക്കൗണ്ടില്‍ നിന്നും ഒരു തുക നഷ്ടമായെന്ന് മൊബൈലില്‍ ഒരു മെസേജ് വന്നു. ഈ വിവരം കമ്പനിയെ അറിയിച്ചപ്പോള്‍ മൊബൈലില്‍ വന്ന മെസേജ് അയക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ബാലന്‍സ് തുക എഡിറ്റ് ചെയ്ത മെസേജ് യുവാവ് കമ്പനിക്ക് അയച്ചു കൊടുത്തു.

അതുപോരെന്നും മെസേജ് പൂര്‍ണ്ണമായും അയക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പ് മനസിലായ ഇദ്ദേഹം കാര്‍ഡ് ബ്ലോക്ക് ചെയ്ത് പോലിസിനെ അറിയിക്കുകയായിരുന്നു. സൈബര്‍ വിഭാഗം ഇടപെട്ട് നഷ്ടപ്പെട്ട തുക തിരിച്ചു പിടിച്ചു. ഓണ്‍ലൈന്‍ വഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇത്തരക്കാരുമായുള്ള പണമിടപാടുകള്‍ സൂക്ഷിക്കുക. ഒടിപി നമ്പറുകള്‍ കൈമാറിയാല്‍ നഷ്ടം ഭീകരമായിരിക്കുമെന്നും, ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it