Kerala

പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; ദേശീയതലത്തിലെ ചുമതല ഇ ടി മുഹമ്മദ് ബഷീറിന്

കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പൂര്‍ണചുമതല മുസ്‌ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; ദേശീയതലത്തിലെ ചുമതല ഇ ടി മുഹമ്മദ് ബഷീറിന്
X

മലപ്പുറം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. ഇ അഹമ്മദിന്റെ മരണശേഷം ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ മുഖമായിരുന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പൂര്‍ണചുമതല മുസ്‌ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി.

ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ അമരക്കാരനായി ഇനി ഇ ടി മുഹമ്മദ് ബഷീര്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. കഴിഞ്ഞകാലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കുമായിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കണോ എന്ന കാര്യത്തില്‍ ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ ടി വ്യക്തമാക്കി. വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണചുമതലയാണ് മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. സമീപഭാവിയില്‍ സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയസംഭവങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന ഒപ്പ് വിവാദത്തിലും പി ജെ ജോസഫ്-ജോസ് കെ മാണി തര്‍ക്കത്തില്‍ മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it