Kerala

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കണ്ടെത്തി

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കണ്ടെത്തി
X

ആലപ്പുഴ: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പക്കല്‍നിന്ന് കാണാതായ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കണ്ടെത്തി. ബസ് യാത്രയ്ക്കിടയില്‍ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്നും പിന്നീട് ഇത് കണ്ടെത്തിയതായും പോലിസ് അറിയിച്ചു. കാസര്‍ഗോഡ് എആര്‍ ക്യാംപിലെ ഗണ്‍മാന്‍ കെ രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടിരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടെ പുലര്‍ച്ചെ 2.50ന് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായത്.

പ്രാഥമികാവശ്യം നിറവേറ്റാന്‍ കായംകുളം ബസ് സ്റ്റാന്‍ഡിലിറങ്ങുകയും തിരികെ കയറുമ്പോള്‍ ബാഗ് കാണാതാവുകയുമായിരുന്നു. ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുള്ള ലഗേജ് വയ്ക്കുന്ന കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. ബാഗില്‍ ട്രെയിന്‍ വാറന്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയുമുണ്ടായിരുന്നു. കായംകുളം പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it