Kerala

പാലത്തായി പീഡനക്കേസ്: പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ക്രൈം റെക്കോര്‍ഡില്‍ ഇടംനേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ പ്രതിക്കനുകൂലമായ നിലപാടുകളാണ് പോലിസില്‍നിന്നുമുണ്ടായിട്ടുള്ളത്.

പാലത്തായി പീഡനക്കേസ്: പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: പാലത്തായിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചാര്‍ത്തി നല്‍കിയ കുറ്റപത്രം പിന്‍വലിച്ച് പോക്‌സോ പ്രകാരം അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഉപദേശക സംഘത്തിന്റെ വൃത്തത്തില്‍നിന്നും പുറത്തുകടന്നു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാര്യഗൗരവത്തോടെ നോക്കിക്കാണാനും നടപടിയെടുക്കാനുമുള്ള ആര്‍ജവം മുഖ്യമന്ത്രിയില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ അവശേഷിക്കുന്ന കേരളം കൂടി ഇടതിനെ കൈയൊഴിയും.

ക്രൈം റെക്കോര്‍ഡില്‍ ഇടംനേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ പ്രതിക്കനുകൂലമായ നിലപാടുകളാണ് പോലിസില്‍നിന്നുമുണ്ടായിട്ടുള്ളത്. കൊവിഡ് കാലമായത്‌കൊണ്ട് പ്രക്ഷോഭങ്ങളുണ്ടാവില്ലെന്ന മിഥ്യാധാരണയായിരിക്കാം ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. പൊതുസമൂഹം ജാഗ്രതയോടെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നതെന്ന ബോധം സര്‍ക്കാരിനും പോലിസിനുമുണ്ടാവുന്നത് നല്ലതാണ്.

പാലത്തായി കേസില്‍ ബിജെപി നേതാവായ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതുവരെ പൊതുസമൂഹം ഇരയുടെ കൂടെയുണ്ടാവുമെന്ന് സര്‍ക്കാരും പോലിസും മനസ്സിലാക്കണമെന്നും സോഷ്യല്‍ ഫോറം മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത്, ഹനീഷ് കരുനാഗപ്പള്ളി, റിനീഷ് കണ്ണൂര്‍, സിദ്ദിഖ് എടക്കാട് സംസാരിച്ചു.

Next Story

RELATED STORIES

Share it