Kerala

മത്തായിയുടെ മരണം: അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറാന്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കി.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമെങ്കില്‍ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റു മോര്‍ട്ടം ചെയ്യാനും കോടതി സിബി ഐക്ക് അനുമതി നല്‍കി

മത്തായിയുടെ മരണം: അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിബി ഐക്ക് ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി:പത്തനംതിട്ട ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബി ഐക്ക് ഹൈക്കോതി നിര്‍ദേശം നല്‍കി.കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറാന്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കി.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമെങ്കില്‍ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റു മോര്‍ട്ടം ചെയ്യാനും കോടതി സിബി ഐക്ക് അനുമതി നല്‍കി.ഇതിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനും കോടതി നിര്‍ദേശം നല്‍കി.മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള നടപടിയാവശ്യപ്പെട്ട നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

അതേ സമയം കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു മത്തായിയുടെ ഭാര്യ.മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം അടിയന്തരമായി സിബി ഐക്ക് കൈമാറണമെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ എന്തുകൊണ്ട് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തില്ലെന്നും ആരേയും ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി അന്ന് വാക്കാല്‍ ചോദിച്ചിരുന്നു.കഴിഞ്ഞ ജൂലൈ 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it