Kerala

പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറല്‍: നാളെ വിശദമായ വാദം

ഞായറാഴ്ച ഓര്‍ത്തഡോക്‌സ് പക്ഷം പള്ളിയില്‍ ആരാധനനടത്തിയെന്നും ക്രമസമാധാനപ്രശ്‌നം ഉണ്ടായില്ലന്നും സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് താക്കോല്‍ കൈമാറാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത് . കോടതി ഉത്തരവിലേക്ക് കടന്നപ്പോള്‍താക്കോല്‍ കൈമാറാനുള്ള നിര്‍ദേശത്തെ യാക്കോബായ പക്ഷം എതിര്‍ത്തു.ഹൈക്കോടതി റൂള്‍സ് പ്രകാരം താക്കോല്‍ കൈമാറാന്‍ കോടതിക്ക് അധികാരമില്ലന്ന സാങ്കേതികവാദമാണ് യാക്കോബായ പക്ഷം ഉന്നയിച്ചത് .ഇക്കാര്യത്തില്‍ കോടതി നാളെ വാദം കേള്‍ക്കും .പള്ളിക്ക് കീഴിലുള്ളചാപ്പലുകളുടെനിയന്ത്രണം ആര്‍ക്കാണന്ന് അറിയിക്കാന്‍ കലക്ടര്‍സാവകാശം തേടി

പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറല്‍:  നാളെ വിശദമായ വാദം
X

കൊച്ചി: പിറവം സെന്റ് മേരീസ വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന കോടതി നിര്‍ദേശത്തില്‍ നാളെ വിശദമായ വാദം .ഞായറാഴ്ച ഓര്‍ത്തഡോക്‌സ് പക്ഷം പള്ളിയില്‍ ആരാധനനടത്തിയെന്നും ക്രമസമാധാനപ്രശ്‌നം ഉണ്ടായില്ലന്നും സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് താക്കോല്‍ കൈമാറാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത് . കോടതി ഉത്തരവിലേക്ക് കടന്നപ്പോള്‍താക്കോല്‍ കൈമാറാനുള്ള നിര്‍ദേശത്തെ യാക്കോബായ പക്ഷം എതിര്‍ത്തു.ഹൈക്കോടതി റൂള്‍സ് പ്രകാരം താക്കോല്‍ കൈമാറാന്‍ കോടതിക്ക് അധികാരമില്ലന്ന സാങ്കേതികവാദമാണ് യാക്കോബായ പക്ഷം ഉന്നയിച്ചത് .ഇക്കാര്യത്തില്‍ കോടതി നാളെ വാദം കേള്‍ക്കും .പള്ളിക്ക് കീഴിലുള്ളചാപ്പലുകളുടെനിയന്ത്രണം ആര്‍ക്കാണന്ന് അറിയിക്കാന്‍ കലക്ടര്‍സാവകാശം തേടി .

ചാപ്പലുകളുടെ നിയന്ത്രണവുംതാക്കോല്‍ ആരുടെ കൈവശമാണന്നും അറിയിക്കാന്‍ കോടതി കഴിഞ്ഞ ആഴ്ച കലക്ടറോട ്‌നിര്‍ദേശിച്ചിരുന്നു .ഇതേ തുടര്‍ന്നാണ് കലക്ടര്‍ സാവകാശം തേടിയത് .കലക്ടര്‍ക്ക് കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു .ചാപ്പലുകളുടെ കാര്യത്തിലും യാക്കോബായ പക്ഷം എതിര്‍പ്പ് അറിയിച്ചു .ഉത്തരവ് പള്ളിക്ക് മാത്രമാണ് ബാധകമെന്നാണ് യാക്കോബായ പക്ഷത്തിന്റെ വാദം. എന്നാല്‍ പള്ളിയ്ക്ക് കീഴില്‍ 11 ചാപ്പലുകള്‍ ഉണ്ടെന്നും ഇതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ ആരെന്നു കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. 11 ചാപ്പലുകളുടെ താക്കോലുകള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it