Kerala

രാജ്യസഭാ സീറ്റ്: അസീസിന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാജ്യസഭാ സീറ്റ്: അസീസിന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്ക് നല്‍കിയ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റ് എന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. അസീസിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു. അസീസിനെതിരേ കര്‍ശന നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എന്‍ കെ പ്രേമചന്ദ്രന്‍ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ആര്‍വൈഎഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശം വാര്‍ത്തയായതോടെ അദ്ദേഹം പരാമര്‍ശം നിഷേധിച്ച് രംഗത്തുവന്നിരുന്നു. ജെബി മേത്തറുടേത് പെയ്‌മെന്റ് സീറ്റ് ആണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ ആരോപണമുന്നയിക്കുന്നുണ്ടെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it