- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു
സുനിതയും രോഗിയായ ഭര്‍ത്താവും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഏക മകളുമടങ്ങുന്ന കുടുംബത്തിന്റെ കൈവശമുള്ളത് സമ്പന്നര്‍ക്കനുവദിക്കുന്ന വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡാണ്.
പരപ്പനങ്ങാടി: നാലുസെന്റ് ഭൂമിയില്‍ ഓലയും ഷീറ്റും ഉപയോഗിച്ച്മറച്ച അടച്ചുറപ്പില്ലാത്ത കുടിലില്‍ കഴിയുന്ന സുനിതയുടെ റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ കൊവിഡ് കാലത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 21ന് ചിറമംഗലം ഉപ്പുണിപ്പുറം അംബേദ്കര്‍ കോളനിയിലെ വലിയ കണ്ടത്തില്‍ സുനിതയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ ഫോട്ടോസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വാര്‍ത്ത സിവില്‍സപ്ലൈസ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം.
തിരൂരങ്ങാടി താലൂക്ക്‌റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും വാര്‍ത്ത അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സുനിതയും രോഗിയായ ഭര്‍ത്താവും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഏക മകളുമടങ്ങുന്ന കുടുംബത്തിന്റെ കൈവശമുള്ളത് സമ്പന്നര്‍ക്കനുവദിക്കുന്ന വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡാണ്.
മഞ്ഞ,പിങ്ക്,നീല തുടങ്ങി നാലുതരം കാര്‍ഡുകളുണ്ടായിട്ടും പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാക്കിയ വെള്ള കാര്‍ഡ് മാറ്റിക്കിട്ടാന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്ക് അപേക്ഷകള്‍ അയച്ചിട്ടും യാതൊരു നടപടിയും എടുത്തിരുന്നില്ല.
ലോക്ക്ടൗണ്‍ കാലത്ത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് പ്രഖ്യാപിച്ച റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്ന കാര്യം വാര്‍ത്തയാക്കിയതോടെയാണ്
അധികൃതര്‍ കണ്ണു തുറന്നത്. സപ്ലൈ ഓഫിസര്‍താലൂക്ക് ആര്‍ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഡയറക്ടര്‍ക്ക് ലഭിക്കുന്നതോടെ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് സുനിതയും കുടുംബവും.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMT