- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ജയരാജന്‍ തോല്‍ക്കണം; ദയ കാണിച്ചാല്‍ തലപോവും..''
പി ജയരാജനെതിരേ ആര്‍എംപി നിലപാട് വിശദമാക്കുന്ന കെ എസ് ഹരിഹരന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. എന്തു കൊണ്ട് ജയരാജന്‍ വടകരയില്‍ തോല്‍ക്കണമെന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ജയരാജനെ എങ്ങനെ പ്രതിരോധിക്കാനറിയാമെന്നും പറയുന്നുണ്ട്.
പി ജയരാജനെതിരേ ആര്‍എംപി നിലപാട് വിശദമാക്കുന്ന കെ എസ് ഹരിഹരന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. എന്തുകൊണ്ട് ജയരാജന്‍ വടകരയില്‍ തോല്‍ക്കണമെന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ജയരാജനെ എങ്ങനെ പ്രതിരോധിക്കാനറിയാമെന്നും പറയുന്നുണ്ട്.
ഹരിഹരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധനേടുന്ന മണ്ഡലമാണ് വടകര. ടി പി ചന്ദ്രശേഖരന്റെ വധത്തിനുശേഷം വടകരയിലെ രാഷ്ട്രീയചലനങ്ങളെല്ലാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് ഇക്കുറി പി ജയരാജന്‍ അവിടെ മല്‍സരിക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ വടകരയിലെ എതിര്‍സ്ഥാനാര്‍ഥി ആരാണെന്ന ചോദ്യം ഉയര്‍ന്നത്. പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്ന ഉത്തരം കെ കെ രമ എന്നായിരുന്നു. എന്നാല്‍, ആര്‍എംപിഐ രമയെ പൊതുസ്വതന്ത്രയാക്കി മല്‍സരിപ്പിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടില്ല. അത്തരം പാര്‍ലമെന്ററി അഭ്യാസപ്രകടനങ്ങള്‍ ഞങ്ങളുടെ അജണ്ടയിലില്ല 'രമയ്ക്കുവേണ്ടി ഏതെങ്കിലും യുഡിഎഫ് നേതാവിനോട് ശുപാര്‍ശ നടത്തി സീറ്റുപിടിക്കാന്‍ ഒരാളും ശ്രമിച്ചില്ല.
പക്ഷേ, വടകരയില്‍ അനായാസം പി ജയരാജന്‍ ജയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' കാരണം പന്ത്രണ്ടു വര്‍ഷം മുമ്പ് ആര്‍എംപി രൂപീകരിച്ച് ടി പി പുതിയൊരു രാഷ്ട്രീയത്തിനു തുടക്കം കുറിച്ചപ്പോള്‍ സിപിഎം നേരിട്ട പ്രതി സന്ധി പരിഹരിക്കാന്‍ പിണറായി ചുമതലപ്പെടുത്തിയത് പി ജയരാജനെ ആയിരുന്നു. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ആദ്യം വെട്ടിവീഴ്ത്തപ്പെട്ടത് ആര്‍എംപി നേതാവ് പി ജയരാജനായിരുന്നു. സഖാവിന് 16 വെട്ടേറ്റിരുന്നു. കണ്ണൂരില്‍നിന്നുള്ള പാര്‍ട്ടി ക്രിമിനലുകളുടെ ആദ്യത്തെ വിജയകരമായ ഓപറേഷനായിരുന്നു അത്. പിന്നെയും പിന്നെയും അവര്‍ വന്നുകൊണ്ടിരുന്നു. അവരില്‍ ഒരുസംഘം ടി പി യെ 51 വെട്ടിന് അവസാനിപ്പിച്ചു: എന്നിട്ടും അവരുടെ രക്തദാഹം അവസാനിച്ചില്ല. പക്ഷേ, ആര്‍എംപി അവസാനിച്ചില്ല. ഞങ്ങള്‍ ഒഞ്ചിയത്തുനിന്നും ഇന്ത്യ യോളം വളര്‍ന്നു നിരവധി ഇടതുപക്ഷ സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ടായി.
വിശാല ഇടതുപക്ഷ ഐക്യത്തിനുവേണ്ടി ഞങ്ങള്‍ വാദിക്കുമ്പോഴും ഞങ്ങള്‍ക്കുനേരെ കൊലക്കത്തിയുമായി കണ്ണരില്‍നിന്ന് വാഹനങ്ങളില്‍ ക്രിമിനലുകള്‍ വന്നുകൊണ്ടേയിരുന്നു: അവരെ അയക്കാന്‍ ചുമതലപ്പെട്ടയാള്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിയായി വരുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ച് വിജയിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് ഞങ്ങള്‍ ക്ഷമചോദിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് വടകരയില്‍ നിറവേറ്റാനുള്ള ദൗത്യം എന്താണെന്നു ഞങ്ങള്‍ക്കു നന്നായറിയാം. കാരണം ഞങ്ങളില്‍ പലരും ആ കളരിയില്‍ പഠിച്ച വരാണ്. അതെങ്ങനെ നിറവേറ്റപ്പെടുമെന്നും എങ്ങിനെ പ്രതിരോധിക്കണമെന്നും ഞങ്ങള്‍ക്കറിയാം. ഫാസിസ്റ്റുകളോട് ദയ കാണിച്ചാല്‍ നിങ്ങള്‍ക്ക് തലതന്നെ നഷ്ടപ്പെടും.
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT