- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യാത്രക്കാരെ കത്തികാട്ടി ഭീഷണിപെടുത്തി കവര്‍ച്ച; അന്തര്‍ ജില്ലാ സംഘം പോലിസ് പിടിയില്‍
തിരുവല്ല ചാത്തങ്കേരി പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാംനാഥ് (23), ആലപ്പുഴ നെടുമുടി പട്ടടപ്പറമ്പ് വീട്ടില്‍ വിഷ്ണു ദേവ് (22), തലശ്ശേരി പൊന്നയം വെസ്റ്റ് റോസ് മഹല്‍ വീട്ടില്‍ മിഷേല്‍ (26), എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

കൊച്ചി: വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന കവര്‍ച്ചാ സംഘത്തിലെ പ്രധാനികള്‍ പോലീസിന്റെ പിടിയില്‍. തിരുവല്ല ചാത്തങ്കേരി പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാംനാഥ് (23), ആലപ്പുഴ നെടുമുടി പട്ടടപ്പറമ്പ് വീട്ടില്‍ വിഷ്ണു ദേവ് (22), തലശ്ശേരി പൊന്നയം വെസ്റ്റ് റോസ് മഹല്‍ വീട്ടില്‍ മിഷേല്‍ (26), എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, തിരുവല്ല, കളമശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാനകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരേയും, കാല്‍നടയാത്രക്കാരേയും തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെ പിടികൂടുവാന്‍ എസിപി ജിജിമോന്‍, പനങ്ങാട് ഇന്‍സ്പെക്ടര്‍ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ ശ്യാംനാഥ്,വിഷ്ണു ദേവ്,മിഷേല്‍ എന്നിവരെ അറസ്റ്റു ചെയ്തത്.എസ് ഐ റിജിന്‍ എം തോമസ്, എസ് ഐ വി ജെ ജേക്കബ് , എസ് ഐ വി എന്‍ സുരേഷ്, എസ് ഐ സി എം ജോസി, എഎസ് ഐ പി അനില്‍കുമാര്‍, സിപിഒ ഗുജ്‌റാള്‍, സുധീഷ്,വിജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
മഞ്ഞുമ്മലില്‍ രണ്ടു പേര് പുഴയില്‍ മുങ്ങിമരിച്ചു
12 April 2025 2:16 PM GMTശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന ...
12 April 2025 1:09 PM GMTമുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യല്‍; ആശ സമരത്തില്‍...
12 April 2025 11:44 AM GMTകമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലെ മുസ് ലിം വിരുദ്ധത ഒരു കഫിയ്യ കൊണ്ടും...
12 April 2025 7:14 AM GMTസ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
12 April 2025 5:03 AM GMTബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച ...
12 April 2025 4:43 AM GMT