Kerala

സി മോയിന്‍കുട്ടിയുടെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു

മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തില്‍ എസ് ഡിപിഐ ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.

സി മോയിന്‍കുട്ടിയുടെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
X

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയിന്‍കുട്ടിയുടെ വേര്‍പാടില്‍ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റവക്താവും നാടിന്റെ വികസനത്തിനായി സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത പൊതുപ്രവര്‍ത്തകനായിരുന്നു മോയീന്‍കുട്ടി സാഹിബ്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മുസ്തഫ കൊമ്മേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തില്‍ എസ് ഡിപിഐ ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it