Kerala

മൽസ്യ വിൽപ്പനക്കാർക്കെതിരായ ഗൂഢനീക്കം തിരിച്ചറിയണം: എസ്ഡിപിഐ

സംഭവത്തിന് ആവശ്യത്തിലേറെ പ്രചരണം നൽകിയതോടെ മത്സ്യവിൽപ്പനക്കാർ ഒന്നടങ്കം സമൂഹത്തിൽ സാമൂഹികദ്രോഹികളായി മാറി. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അജിഷ്കുമാറിന്റെയും ചില സിപിഎം നേതാക്കളുടേയും ഇടപെടൽ ഇതിന് ആക്കംകൂട്ടി.

മൽസ്യ വിൽപ്പനക്കാർക്കെതിരായ ഗൂഢനീക്കം തിരിച്ചറിയണം: എസ്ഡിപിഐ
X

ഏനാത്ത്: മൽസ്യവിൽപ്പന നടത്തുന്നവരെ സമൂഹത്തിൽ ഇകഴ്ത്തികെട്ടുവാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്ന് എസ്ഡിപിഐ അടൂർ മേഖല പ്രസിഡന്റ് അൽഅമീൻ മണ്ണടി അഭ്യർത്ഥിച്ചു. കടമ്പനാട് പഞ്ചായത്ത്‌ അധികൃതർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തുനിന്ന് കൊണ്ടുവന്ന 1370 കിലോ മത്സ്യം യാതൊരു പരിശോധനയും കൂടാതെ കുഴിച്ചുമൂടിയിരുന്നു. മത്സ്യം പരിശോധനക്കു വിധേയമാക്കണമെന്ന മൽസ്യ തൊഴിലാളികളുടെയും നാട്ടുകാരുടെയും അഭ്യർത്ഥനപോലും വകവെയ്ക്കാതെ മത്സ്യം കുഴിച്ചുമൂടിയ അധികൃതരുടെ നടപടിയിൽ ദുരൂഹതയുണ്ട്.

സംഭവത്തിന് ആവശ്യത്തിലേറെ പ്രചരണം നൽകിയതോടെ മത്സ്യവിൽപ്പനക്കാർ ഒന്നടങ്കം സമൂഹത്തിൽ സാമൂഹികദ്രോഹികളായി മാറി. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അജിഷ്കുമാറിന്റെയും ചില സിപിഎം നേതാക്കളുടേയും ഇടപെടൽ ഇതിന് ആക്കംകൂട്ടി.

മത്സ്യം പഴകിയതല്ലെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞതായും എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാറിന്റെ നിർബന്ധത്തിലാണ് മത്സ്യം കുഴിച്ചുമൂടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതോടെ ഐവർകാലയിലെ മൽസ്യ വ്യാപാരികൾക്ക് നഷ്ടമായത് ലക്ഷങ്ങളും അഭിമാനവും. പതിറ്റാണ്ടുകളായി മത്സ്യവ്യാപാരം നടത്തിവരുന്ന ഇവർക്കെതിരേ യാതൊരുവിധ പരാതിയും നിലനിൽക്കുന്നില്ല. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ എസ്ഡിപിഐ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it