- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെ: എസ്ഡിപിഐ
അണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു.
വേളം: വേളം പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെയാണെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ദിവസം വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്ത് കാര്യാലയത്തിലും അണുനശീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യാലയം ശുചീകരിച്ചത്.
വേളം വില്ലേജ് ഓഫിസ്, കൃഷി ഭവന്, കോറന്റൈന് സെന്റര്‍ എന്നിവയും ഏതാനും പള്ളികളും കാക്കുനി അങ്ങാടിയിലുമാണ് അണുനശീകരണ പ്രവര്‍ത്തി നടത്തിയത്. എന്നാല്‍, അണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു. അധികൃതരുടെ അറിവോടെ നടത്തിയ പ്രവര്‍ത്തിക്കിടെ ഓഫിസില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ടെന്ന ആരോപണം ഗൗരവതരമാണ്. കൃത്യമായ അന്വേഷണം നടത്തി ഫയലുകള്‍ കണ്ടെത്തുകയും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് നിസാര്‍ കെ.എം അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ മീറ്റിങില്‍ നൗഷാദ് പി, റിശാദ് വി പി, മുഹമ്മദ് റാഫി, റഫീഖ് സി കെ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
യുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMT