Kerala

'ബംഗാളില്‍ സംഘികള്‍ക്ക് അടികൊള്ളുമ്പോ ഇവിടെ കിടന്ന് ബഹളം വച്ചിട്ട് വല്ല കാര്യവുമുണ്ടോ' പിആര്‍ പ്രവീണയുടെ വാക്കുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയ

ബംഗാളില്‍ സംഘികള്‍ക്ക് അടികൊള്ളുമ്പോ ഇവിടെ കിടന്ന് ബഹളം വച്ചിട്ട് വല്ല കാര്യവുമുണ്ടോ പിആര്‍ പ്രവീണയുടെ വാക്കുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയ
X

തിരുവനന്തപുരം: ബംഗാള്‍ സംഭവത്തില്‍ വാര്‍ത്ത നല്‍കുന്നില്ലെന്നാരോപിച്ച് സംഘപരിവാര്‍ നടത്തുന്നത് ആസൂത്രിത ആക്രമണമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ച് ഏഷ്യാനെറ്റ് ലേഖിക പിആര്‍ പ്രവീണക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയ. ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ നാലംഗ സംഘത്തെ അയച്ച് ക്രമസമാധാന നിലയെക്കുറിച്ച് അന്വേഷിക്കുന്നതിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി, സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരമൊരു അന്വേഷണമെന്നായിരുന്നു മമതയുടെ പ്രതികരണം. കേന്ദ്രമന്ത്രി മാരുടെ സംഘത്തിലെ വി മുരളീധരന്റെ വാഹനത്തിന് നേരെ നാട്ടുകാര്‍ ആക്രണം നടത്തിയിരുന്നു.

ഈ സംഭവം വാര്‍ത്താ ആക്കാത്തതിന് എതിരേയായിരുന്നു തിരുവനന്തപുരം ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് സംഘപരിവാര്‍ അണികളുടെ 'മാസ് കോളിങ്' നടന്നത്.

ആസുത്രിത നീക്കമാണെന്ന് തിരിച്ചറിഞ്ഞ ലേഖിക, സംഘപരിവാര്‍ അനുകൂലിക്ക് നല്‍കിയ മറുപടിക്ക് ഐക്യദാര്‍ഢ്യവുമായാണ് സോഷ്യമീഡിയ രംഗത്തെത്തിയിരിക്കുന്നത്.

ഫോണ്‍ സംഭാഷണം

ഹലോ, ഏഷ്യാനെറ്റ് ന്യൂസ് അല്ലേ.. ഞാന്‍ കോട്ടയത്തു നിന്നാണ് വിളിക്കുന്നത്

ലേഖിക.. അതേ. പറയൂ

ബംഗാളിലെ ന്യൂസ് നിങ്ങള്‍ കൊടുക്കില്ലേ? എന്താ അവിടത്തെ റിപോര്‍ട്ട്‌സൊന്നും കൊടുക്കാത്തത്?

ലേഖിക..മനപ്പൂര്‍വം കൊടുക്കാത്തതാ

കേരളത്തില്‍ കോവിഡ് വന്ന് നമ്മുടെ ബന്ധുക്കളും അയല്‍ക്കാരും പിടഞ്ഞു വീണു മരിക്കുമ്പോ, ബംഗാളിന് വല്ലവനും,- സംഘികള്‍ക്ക് അടികൊള്ളുമ്പോ ഇവിടെ കിടന്ന് ബഹളം വച്ചിട്ട് വല്ല കാര്യവുമുണ്ടോ

അതെന്താ അവിടത്തെ ജനം ഇന്ത്യന്‍സ് അല്ലേ?

ലേഖിക...ഇല്ല അവര്‍, പാകിസ്ഥാനിലെയാണ്. ഞങ്ങള്‍ക്ക് ഇങ്ങനെ കഴിയൂ. ഈ ചാനല്‍ നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതി. ഓകെ താങ്ക്‌സ്

പിന്നെത്തിന്താനാ ചാനല്‍ നടത്തുന്നത്..

ലേഖിക.. ഫോണ്‍ വെക്കുന്നു.


ഈ പ്രതികരണത്തിലാണ് ലേഖികക്കെതിരേ നടപടിയെടുത്തായും നിരുപാധികം മാപ്പുപറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ അറിയിച്ചത്. വിത്‌റിപോര്‍ട്ടര്‍പ്രവീണ എന്ന ഹാഷ് ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാപ്പുപറഞ്ഞിട്ടും പിആര്‍ പ്രവീണക്കെതിരേ സംഘപരിവാര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍, കൂട്ടം തെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഏഷ്യാനെറ്റും തിരിച്ചടിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it