Kerala

ശ്രീചിത്ര വികസിപ്പിച്ച ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അംഗീകാരം

ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചതോടെ കിറ്റിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് ശ്രീചിത്ര അധികൃതര്‍ വ്യക്തമാക്കി.

ശ്രീചിത്ര വികസിപ്പിച്ച ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അംഗീകാരം
X

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വികസിപ്പിച്ച ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം. സ്രവങ്ങളില്‍ നിന്ന് ആര്‍എന്‍എ വേര്‍തിരിച്ച് കൊവിഡ്-19 സ്ഥിരീകരിക്കുന്നതിന് ഉപയോഗിക്കുന്നതാണ് കിറ്റ്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ശ്രീചിത്രയെ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചതോടെ കിറ്റിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് ശ്രീചിത്ര അധികൃതര്‍ വ്യക്തമാക്കി.

'ചിത്ര മാഗ്ന' എന്നാണ് കിറ്റിന് ശ്രീചിത്ര നല്‍കിയിരിക്കുന്ന പേര്. രോഗം സംശയിക്കുന്നവവരുടെ മൂക്ക് അല്ലെങ്കില്‍ തൊണ്ടയില്‍ നിന്ന് ശേഖരിക്കുന്ന സ്രവത്തില്‍ വൈറസിന്‍റെ ആര്‍എന്‍എ ഉണ്ടോയെന്ന് കണ്ടെത്തുക രോഗ നിര്‍ണയത്തില്‍ നിര്‍ണായകമാണ്. ശേഖരിച്ച സ്രവം നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് ലബോറട്ടറിയില്‍ എത്തിക്കുന്നു. ഇവിടെ വച്ച് കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ്-2ന്‍റെ എന്‍ആര്‍എ വേര്‍തിരിച്ച് അതിനെ ഡിഎന്‍എ ആക്കി മാറ്റി പിസിആര്‍ അല്ലെങ്കില്‍ ലാംപ് സാങ്കേതികവിദ്യ അനുസരിച്ച് ആംപ്ലിഫൈ ചെയ്യുന്നു. പ്രത്യേക ഡിഎന്‍എ ഭാഗത്തിന്‍റെ സാന്നിധ്യം നിശ്ചിത അളവില്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ കൊവിഡ് സ്ഥിരീകരിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ മറ്റ് ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുമായി താരതമ്യം ചെയ്ത് നടത്തിയ പരീക്ഷണങ്ങളില്‍ ഇതുവഴി ലഭിക്കുന്ന ആര്‍എന്‍എ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it