Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജൂറി രൂപീകരിച്ചു

കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും ഡോ.പി കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജൂറി രൂപീകരിച്ചു
X

തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവായി. കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും ഡോ.പി കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്. ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെ ജി ജയന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പി ജെ ഇഗ്നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം അംഗങ്ങള്‍.

ഡോ.ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയാണ്.

Next Story

RELATED STORIES

Share it