- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതപണ്ഡിതര്‍ കൊവിഡ് കാലം വിജ്ഞാനം ആര്‍ജിക്കുന്നതിനും ദഅ്‌വത്തിനും ഉപയോഗപ്പെടുത്തുക: ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും പ്രവാചകസന്ദേശമായ 'അശ്രദ്ധമായ ഒഴിവുകാല അനുഗ്രഹത്തെ' പരമാവധി ഉപയോഗപ്പെടുത്തി ആരാധനാകര്‍മം പോലെ വിജ്ഞാനം ആര്‍ജിക്കുന്നതിനും പ്രബോധനത്തിനും ഈ സമയങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ശൂറാ അഭിപ്രായപ്പെട്ടു. അന്ധവിശ്വാസവും ലഹരി വിതരണവും ഉപയോഗവും ആശങ്കാജനകമായ നിലയില്‍ വര്‍ധിക്കുന്നുണ്ടെന്നും മതപണ്ഡിതരും സംഘടനകളും മഹല്ല് ഭാരവാഹികളും പ്രതിരോധത്തിന്റ ചാലകശക്തിയാവണമെന്നും ശൂറാ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് കൊണ്ടുമാത്രം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിയെന്ന് ധരിക്കരുത്.
ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തരുതെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ നല്‍കണമെന്നും ശൂറാ നിര്‍ദേശിച്ചു. മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ ഹാശിം ഹദ്ദാദ് തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുന്നസീര്‍ അസ്ഹരി, ഡോ.അബ്ദുറഹ്മാന്‍ ആദ്രശ്ശേരി, ഷംസുദ്ദീന്‍ ഖാസിമി, അബ്ദുറഹ്മാന്‍ ഖാസിമി വാക്കാലൂര്‍, പി ടി എം കുട്ടി ഖാസിമി, പി ടി ശുക്കൂര്‍ മൗലവി, മുഫ്തി മുഹമ്മദ് മൗലവി, ഒ കെ ഹസീബ് അഹ്‌സനി, ഇസ്മായില്‍ ഹുസൈനി ചര്‍ച്ചയില്‍ പങ്കെടുത്തു. മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ.ഖാസിമുല്‍ ഖാസിമി, കണ്‍വീനര്‍ സമദ് മൗലവി സംസാരിച്ചു.
RELATED STORIES
കോണ്‍ഗ്രസ് നേതാവ് കെ പി എസ് ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു...
16 April 2025 8:48 AM GMTമാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്ക് വിലക്ക്
16 April 2025 8:39 AM GMTപോപുലര്‍ ഫ്രണ്ട് യുഎപിഎ കേസ്: 17 പേരുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ...
16 April 2025 6:39 AM GMTബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ...
16 April 2025 5:36 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
16 April 2025 4:52 AM GMTമധ്യവയസ്ക്കയെ വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
16 April 2025 4:33 AM GMT