Kerala

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ ചരസുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് ജങ്ഷനില്‍ എക്‌സൈസും ആര്‍പിഎഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് മൂന്ന് പേരും ട്രെയിനില്‍ നിന്ന് താഴെയിറങ്ങി പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്.

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ ചരസുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
X

പാലക്കാട്: പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ 20 ഗ്രാം ചരസുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. മണാലിയല്‍ നിന്നും ചരസ് വാങ്ങി റോഡ് മാർ​ഗം ഡല്‍ഹിയില്‍ വന്ന ശേഷം കേരളാ എക്‌സ്പ്രസില്‍ തൃശൂരിലേക്ക് വരികയായിരുന്നു.

പാലക്കാട് ജങ്ഷനില്‍ എക്‌സൈസും ആര്‍പിഎഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് മൂന്ന് പേരും ട്രെയിനില്‍ നിന്ന് താഴെയിറങ്ങി പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്. തൃശ്ശൂര്‍ തൃപ്രയാര്‍ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടില്‍ റഫീഖ് മകന്‍ ആഷിക് (24), തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി കൊത്താളി വീട്ടില്‍ ബാബുവിന്റെ മകള്‍ അശ്വതി (24) തൃശ്ശൂര്‍ കാര സ്വദേശി പുത്തന്‍ ചാലില്‍ വീട്ടില്‍ മുരളിയുടെ മകന്‍ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ ചരസിന് പൊതു വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരും. ആര്‍പിഎഫ് സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തില്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെയ്ത് മുഹമ്മദ്, ആര്‍പിഎഫ് എഎസ്‌ഐമാരായ സജി അഗസ്റ്റിന്‍, സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശ്, ബിജുലാല്‍, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ശിവദാസന്‍, സീനത്ത്, വീണ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it