- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനാവകാശനിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍
പട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കരുത്.
തിരുവനന്തപുരം: ആദിവാസികള്‍ക്ക് പട്ടയം നല്‍കാനെന്ന വ്യാജേന വനാവകാശനിയമം അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. വനത്തിനും വനവിഭവങ്ങളുടെയും മേലുള്ള ഗോത്രവര്‍ഗ്ഗങ്ങളുടെ വിവേചനാധികാരത്തെ നിയമപരമായി പുനസ്ഥാപിക്കുന്നതാണ് 2006ല്‍ നിലവില്‍ വന്ന വനാവകാശനിയമം. തുടര്‍ച്ചയായ ആദിവാസി പ്രക്ഷോഭങ്ങളുടെ ആകെത്തുകയായ ഈ നിയമം വനാവകാശ രേഖയില്ലാതെ തന്നെ വനത്തിന്റെ അവകാശി ഗോത്രവര്‍ഗങ്ങളാണെന്നത് സ്ഥാപിക്കുന്നു. ഈ നിയമം അട്ടിമറിക്കാനുള്ള നീക്കം ആദിവാസി-ഗോത്രവിഭാഗങ്ങളുടെ മേലുള്ള കടന്നാക്രമണമാണ്. പട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കരുത്. നിയമം പ്രബല്യത്തില്‍ വന്നാല്‍ കേരളത്തിലെ ആദിവാസികളില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് വ്യക്തിഗത വനാവകാശം നഷ്ടപ്പെടും. പട്ടയം കിട്ടിയാല്‍ പട്ടയഭൂമിയ്ക്ക് പുറത്ത് പോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും റദ്ദാകും. തുടക്കത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ജില്ലകളിലേക്കും ഭേദഗതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിരപ്പിള്ളി പദ്ധതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധം നിയമപരമായി മറികടക്കാനുള്ള കുറുക്കുവഴി കൂടിയാണിത്. ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാറിന്റെ കയ്യിലായാല്‍ ഭൂമി, ക്വാറി മാഫിയകള്‍ക്കും ഭൂമാഫിയകള്‍ക്കും പതിച്ചുനല്‍കാന്‍ വഴിയൊരുങ്ങുമെന്നും അത് പ്രകൃതിക്കും പരിസ്ഥിതിക്കും വിനാശം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMT