- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാളെ മുതൽ ആരംഭിക്കുന്ന ട്രെയിനുകളുടെ സമയവിവരം
ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾവഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ.
തിരുവനന്തപുരം: നാളെ മുതൽ ആരംഭിക്കുന്ന ട്രെയിനുകളുടെ സമയവിവരം.
■ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).
■ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).
■ തിരുവനന്തപുരം–ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും. മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും).
■ എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
■ എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന് രാത്രി 9.35ന്.
■ തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.
■ എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന് പുറപ്പെടും.
■ തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ് ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.
ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾവഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ.
സ്‌റ്റോപ് ക്രമീകരണം
തിരുവനന്തപുരം – ലോക്‌മാന്യതിലക് നേത്രാവതി എക്‌സ്‌പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ് ഒഴിവാക്കി. തിരൂർ സ്റ്റോപ് നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.
ഞായറാഴ്‌ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT