Kerala

സ്വര്‍ണക്കടത്ത്:പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ ഐ എ കോടതി ഇന്ന് പരിശോധിക്കും; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറഞ്ഞേക്കും

സ്വര്‍ണക്കടത്തിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തണമെന്ന സന്ദീപിന്റെ ആവശ്യം നേരത്തെ എന്‍ഐ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം ആലുവ മജിസ്ട്രേട്ട് കോടതിയാണ് ഈ മാസം ആറിന് സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്

സ്വര്‍ണക്കടത്ത്:പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ ഐ എ കോടതി ഇന്ന് പരിശോധിക്കും; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറഞ്ഞേക്കും
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്തവാളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി ഇന്ന് എന്‍ഐഎ. കോടതി പരിശോധിക്കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും.സ്വര്‍ണക്കടത്തിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തണമെന്ന സന്ദീപിന്റെ ആവശ്യം നേരത്തെ എന്‍ഐ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം ആലുവ മജിസ്ട്രേട്ട് കോടതിയാണ് ഈ മാസം ആറിന് സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച മൊഴി രേഖപെടുത്തല്‍ അര്‍ധ രാത്രിയോടെയാണ് സമാപിച്ചിരുന്നത്.ഇതിനിടയില്‍ കേസിലെ പ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും.കേസില്‍ എന്‍ ഐ എ ചുമത്തിയിരിക്കുന്ന യുഎപിഎ നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. യുഎപിഎ നിലനില്‍ക്കാനാവശ്യമായ തെളിവുകള്‍ ഹജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് അന്വേഷണ സംഘം കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു.തന്റെ മൊഴികളുടെ പകര്‍പ്പാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്

Next Story

RELATED STORIES

Share it