- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണ്ണക്കടത്ത്: പ്രതി റബിന്‍സിനെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു
ഇന്ന് വൈകുന്നേരത്തോടെയാണ് റബിന്‍സിനെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്.തുടര്‍ന്ന് പിരശോധനകള്‍ പൂര്‍ത്തിയാക്കി 6.45 ഓടെ വിമാനത്തവളത്തിന് പുറത്തിറങ്ങിയ റബിന്‍സിനെ എന്‍ ഐ എ സംഘം കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെ ഓഫിസില്‍ എത്തിച്ച് അറസ്റ്റു രേഖപെടുത്തി.ഇതിനു ശേഷം ആലുവയിലെ കൊവിഡ് സെന്ററിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണെന്നാണ് വിവരം
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി റബിന്‍സിനെ ദുബായില്‍ നിന്നും കൊച്ചിയിലെത്തിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു.ഇന്ന് വൈകുന്നേരത്തോടെയാണ് റബിന്‍സിനെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്.തുടര്‍ന്ന് പിരശോധനകള്‍ പൂര്‍ത്തിയാക്കി 6.45 ഓടെ വിമാനത്തവളത്തിന് പുറത്തിറങ്ങിയ റബിന്‍സിനെ എന്‍ ഐ എ സംഘം കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെ ഓഫിസില്‍ എത്തിച്ച് അറസ്റ്റു രേഖപെടുത്തി.ഇതിനു ശേഷം ആലുവയിലെ കൊവിഡ് സെന്ററിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണെന്നാണ് വിവരം.
കൊവിഡ് പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കി എന്‍ ഐ എ സംഘം കസ്റ്റഡിയില്‍ വാങ്ങുകയെന്നാണ് വിവരം.മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സ് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10ാം പ്രതിയാണ്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.ദുബായില്‍ നിന്നു കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്നതില്‍ കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനൊപ്പം റബിന്‍സും ഉണ്ടെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.റബിന്‍സും ഫൈസല്‍ ഫരീദും ദുബായില്‍ ആയിരുന്നതിനാല്‍ ഇവരെ അറസ്റ്റു ചെയ്യുന്നതിന് എന്‍ ഐ എക്ക് കഴിഞ്ഞിരുന്നില്ല.ഇതിനിടയില്‍ ഇന്ത്യയുടെ ഇടപെടീലിനെ തുടര്‍ന്ന് ഇരുവരെയും ദുബായ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതായി എന്‍ ഐ എ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ റബിന്‍സിനെ കൊച്ചിയില്‍ എത്തിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തത്.
RELATED STORIES
യൂനിയനെതിരായ കേസ് ഫാഷിസ്റ്റ് നടപടി: കെ യു ഡബ്ല്യു ജെ
30 Dec 2024 5:23 PM GMTവീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര്‍ പിടികൂടി
30 Dec 2024 4:15 PM GMTഭരണഘടന സംരക്ഷണ സദസ്സ്: ന്യൂയര്‍ തലേന്ന് രാപ്പകല്‍ സമരവുമായി എസ്ഡിപിഐ
30 Dec 2024 4:11 PM GMTഉമാ തോമസ് വീണ സംഭവം; മൃദംഗവിഷന് സിഇഒയെ അറസ്റ്റ് ചെയ്തു
30 Dec 2024 4:07 PM GMTമസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍
30 Dec 2024 3:02 PM GMTസംഭലില്‍ പോലിസ് വെടിവച്ചു കൊന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം...
30 Dec 2024 2:20 PM GMT