- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ ടി ജലീലിന്റേത് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; രാജ്യവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം: വി ഡി സതീശന്‍
ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നത്. എന്നാല്‍ അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്താന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: കെ ടി ജലീല്‍ എംഎല്‍എയുടേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും സതീശന്‍ പറഞ്ഞു.
ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നത്. എന്നാല്‍ അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്താന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്. അതേപോലെ നമ്മുടെ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പരാമര്‍ശം വിവാദമായതിന് പിന്നാലെയുള്ള വിശദീകരണത്തിലൂടെ ന്യായീകരണമാണ് കെ ടി ജലീല്‍ നടത്തിയിരിക്കുന്നത്. ആസാദ് കാശ്മീര്‍ എന്നത് ക്വട്ടേഷനില്‍ ഇട്ടിരിക്കുകയാണെന്ന് ജലീല്‍ പറഞ്ഞു. ക്വട്ടേഷന്‍ ഇടാതെയും അതാവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായി. അറിവില്ലായ്മയാണോ, മനപൂര്‍വ്വം പറഞ്ഞതാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
നിരന്തരമായി വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കുകയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
'വഖ്ഫില്‍ കൈവയ്ക്കാന്‍ സമ്മതിക്കില്ല'; മുന്നറിയിപ്പുമായി വഖ്ഫ്...
19 March 2025 3:59 PM GMTഇന്ത്യയെ മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ്പരിവാര്‍ വ്യാമോഹം നടക്കില്ല: ...
19 March 2025 2:12 PM GMTപെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്
19 March 2025 1:07 PM GMTവയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട...
19 March 2025 11:25 AM GMTലഹരി വേട്ട; ജനകീയ റെയ്ഡിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മുസ്തഫ...
19 March 2025 9:53 AM GMTലഹരി മാഫിയക്കെതിരേ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; യുവാവിന്...
19 March 2025 9:33 AM GMT