- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയിൽ ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്കു പോവും: വെള്ളാപ്പള്ളി
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മൽസരരംഗത്തിറങ്ങിയാൽ താൻ പ്രചാരണത്തിനിറങ്ങില്ല. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണ്.
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്ക് പോവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ അടൂർ പ്രകാശ് മൽസരിച്ചേക്കുമെന്ന് പറയുന്നത് ആത്മഹത്യാപരമാണ്. അടൂർ പ്രകാശിനെ തോൽപിക്കാനാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം മനസ്സിലാക്കണം. ആലപ്പുഴയിൽ ജനകീയനായ ആരിഫിന്റെ ജയം ഉറപ്പാണ്. കെ സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിൽ ആറ് നിലയിൽ പൊട്ടും. തോൽക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാൽ പിന്മാറിയതെെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മൽസരരംഗത്തിറങ്ങിയാൽ താൻ പ്രചാരണത്തിനിറങ്ങില്ല. മൽസരിക്കുന്ന കാര്യം തുഷാർ തന്നോട് ആലോചിച്ചിട്ടില്ല. എസ്എൻഡിപി യോഗം ഭാരവാഹികൾ മൽസരിക്കരുത്. മൽസരിക്കുന്നവർ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
താൻ ആർക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണ്. അവിടെ ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങൾ തരൂർ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാൽ ഉയർന്ന ജാതിക്കാർ തരൂരിനെ പിന്തുണക്കും. എന്നാൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
RELATED STORIES
ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTറിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTറോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി ...
9 Jan 2025 11:28 AM GMTമുനമ്പം വഖ്ഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കണം; പിഡിപി...
9 Jan 2025 10:58 AM GMTഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം
9 Jan 2025 10:51 AM GMTവാളയാര്‍ കേസ്: സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ...
9 Jan 2025 10:40 AM GMT