Kerala

വേണാട് എക്‌സ് പ്രസ് നാളെ വനിതകളുടെ കൈകളില്‍ ഭദ്രം

ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും.

വേണാട് എക്‌സ് പ്രസ് നാളെ വനിതകളുടെ കൈകളില്‍ ഭദ്രം
X

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍ ഓടും. എട്ടിന് രാവിലെ 10. 15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്‌സ് പ്രസ് ആണ് വനിതകള്‍ ഓടിക്കുന്നത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്‌നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്.

മാത്രമല്ല റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിതാ ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേണ്‍ റയില്‍വേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണിതെന്നും ഇങ്ങനെയൊരു ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്ത വനിതകള്‍ക്കും അതിനു വഴിവച്ച റയില്‍വേയ്ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന 16302 നമ്പര്‍ വേണാട് എക്‌സ് പ്രസ് എറണാകുളം മുതല്‍ വനിതകള്‍ സര്‍വ നിയന്ത്രണവും ഏറ്റെടുക്കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിലെ വനിത ജീവനക്കാര്‍ക്ക് റയില്‍വേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ടി.പി.ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാര്‍ഡായി എം.ഷീജ, ടി.ടി.ഇ ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം ആയി ദിവ്യ, ക്യാബിന്‍ എസ്.എം ആയി നീതു, പോയിന്റ്‌സ്‌മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍ വീണ, എ കെ ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരും ഈ ട്രയിനില്‍ സേവനമനുഷ്ഠിക്കും.

Next Story

RELATED STORIES

Share it