- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ വിതുര പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി പിടിയില്‍
1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്യയമായി തടങ്കലില്‍ വച്ച് പണം വാങ്ങി ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് പ്രത്യേക കോടതിയില്‍ ഈ കേസിന്റെ വിചാരണ നടപടി നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്നും ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ശേഷം പോലീസിനെ വെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു
കൊച്ചി; പോലിസിനെ കബളിപ്പിച്ച് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ വിതുര പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍.കേസിലെ ഒന്നാം പ്രതിയായ സുരേഷ് എന്ന ഷാജഹാനെയാണ് എറണാകുളം ക്രൈം ബ്രാഞ്ച ഡിറ്റക്ടീവ് ഇന്‍സ്്‌പെകടര്‍ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ഹൈദ്രാബാദിലെ അബിഡ്‌സ് എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്തത്.1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്യയമായി തടങ്കലില്‍ വച്ച് പണം വാങ്ങി ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് പ്രത്യേക കോടതിയില്‍ ഈ കേസിന്റെ വിചാരണ നടപടി നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്നും ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ശേഷം പോലീസിനെ വെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.തുടര്‍ന്ന് മുംബൈ, ചെന്നൈ, ഡല്‍ഹി,ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഇതോടെ ഇയാള്‍ക്കെതിരെയുള്ള 21 കേസുകളില്‍ വിചാരണക്കോടതിയായകോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് പ്രത്യേക കോടതി പ്രതിയായ സുരേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ജാമ്യക്കാര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടുന്നതിനായി എറണാകുളം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് വി എം മുഹമ്മദ് റഫീഖ് ന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍,സി ഐ മാരായ ബൈജു പൗലോസ്, രാജേഷ് കുമാര്‍, രമേഷ് കുമാര്‍,എസ് ഐ ബിനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
മുംബൈ, ചെന്നൈ. ഹൈദ്രാബാദ് എന്നിവടങ്ങളിലെയും ബാംഗ്‌ളൂരിലെയും ഉയര്‍ന്ന ബിസിനസ്‌കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ലൈംഗിക ആവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഹൈദ്രാബാദ് ആസ്ഥാനമായ പഞ്ച നക്ഷത്ര പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലക്ഷങ്ങളാണ് ഇയാളുടെ മാസവരുമാനം. സുരേഷ്, ഷാജഹാന്‍, ഷാ, നായര്‍, എന്നിങ്ങനെ വിവിധ പെരുകളുള്ള ഇയാള്‍ പെണ്‍വാണിഭ ബിസിനസ് രംഗത്ത് അന്‍വര്‍ഷാ എന്നാണ് അറിയപ്പെട്ടിരുന്നത്. മുംബൈലും മൈസൂരും ഹൈദ്രാബാദിലും ഫ്‌ളാറ്റുകള്‍ ഉണ്ടെങ്കിലും ഇയാള്‍ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചുവന്നിരുന്നത്. വിവിധ ഫോണുകള്‍ മാറി മാറി ഉപയോഗിക്കുന്ന ഇയാളുടെ നീക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ച എറണാകുളം ക്രൈം ബ്രാഞ്ച് ഇയാള്‍ സ്ഥിരമായി മുബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദ്രാബാദ് വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് സി ഐ ബൈജു പൗലോസ്, എസ് ഐ. ബിനുലാല്‍, എഎസ്‌ഐ ജഗിഷ് എന്നിവരടങ്ങിയ ക്രൈം ബ്രാഞ്ച് സംഘം ഹൈദ്രാബാദി്‌ലെത്തി കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണം നടത്തിവരികയായിരുന്നു. ഹൈദ്രാഹബാദിലെ പെണ്‍വാണിഭസംഘത്തിലെ ഇയാളുടെ കൂട്ടാളികളെ കണ്ടെത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന ലഭിച്ചത്. പ്രതി താമസിച്ചുവന്ന ഹൈദ്രാബാദ് വിമാത്താവളത്തിനടുത്ത് ഷംഷാബാദ് എന്ന സ്ഥലത്ത് കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിനെ കണ്ട് മുന്തിയ ഇനം കാറില്‍ വിലകൂടിയ വസ്ത്രധാരണത്തോടെവന്ന പ്രതി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും സാഹസികമായി പിന്തുടര്‍ന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED STORIES
വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTഇസ്രായേലിനുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന് പരമോന്നത...
25 Nov 2024 9:55 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMT