Kerala

ബന്ദിപൂര്‍ രാത്രിയാത്ര നിരോധനം: രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് ബത്തേരിയില്‍

ബന്ദിപൂര്‍ രാത്രിയാത്ര നിരോധനം:  രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് ബത്തേരിയില്‍
X

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധന വിഷയത്തില്‍ പരിഹാരം തേടി വയനാട് എംപി രാഹുല്‍ ഗാന്ധി. രാത്രി യാത്രാ നിരോധനത്തിനെതിരേ യുവജന കൂട്ടായ്മയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച ചെയ്യുമെന്നു ഡിസിസിപ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, കെകെ അബ്രഹാം എന്നിവര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. വന്‍ ജന പങ്കാളിത്തമാണ് ബത്തേരിയിലെ യുവജന കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it