Kerala

എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം

പനമ്പിള്ളി നഗറില്‍ 12 നിലയിലുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനിടയിലാണ് ദാരുണായ സംഭവം ഉണ്ടായത്.ബംഗാള്‍ സ്വദേശിയായ 26 വയസുള്ള സഞ്ജീവ് ആണ് മരിച്ചതെന്നാണ് വിവരം.

എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം
X

കൊച്ചി:എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ ബീം ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം.മൃതദേഹം ഒരു മണിക്കൂറലിധം മുകളില്‍ കുടുങ്ങികിടന്നു.പനമ്പിള്ളി നഗറില്‍ 12 നിലയിലുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനിടയിലാണ് ദാരുണായ സംഭവം ഉണ്ടായത്.ബംഗാള്‍ സ്വദേശിയായ 26 വയസുള്ള സഞ്ജീവ് ആണ് മരിച്ചതെന്നാണ് വിവരം.

ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ മുകളിലെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ ബീം അടര്‍ന്നു വീഴുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടി മാറിയെങ്കിലും ഒരാള്‍ അടിയില്‍പെടുകയായിരുന്നു.

കമ്പികള്‍ക്കിടയില്‍ കുരുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം ഏകദേശം ഒരു മണിക്കുറിനു ശേഷമാണ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന് താഴെയെത്തിക്കാന്‍ സാധിച്ചത്.തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

Next Story

RELATED STORIES

Share it