World

ഇറാഖില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം വെടിവച്ചു; 14 പേര്‍ കൊല്ലപ്പെട്ടു

അതേ സമയം, പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കര്‍ബല പോലിസ് നിഷേധിച്ചു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത ക്രിമനല്‍ സംഭവത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന ദൃശ്യം കലാപമിളക്കി വിടാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നം പോലിസ് ആരോപിച്ചു.

ഇറാഖില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം വെടിവച്ചു; 14 പേര്‍ കൊല്ലപ്പെട്ടു
X

ബഗ്ദാദ്: ഇറാഖിലെ കര്‍ബലയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 865 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, 122 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഇതില്‍ 66 പേര്‍ സുരക്ഷാ സൈനികരാണെന്നും കര്‍ബല ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേ സമയം, പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കര്‍ബല പോലിസ് നിഷേധിച്ചു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത ക്രിമനല്‍ സംഭവത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന ദൃശ്യം കലാപമിളക്കി വിടാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നം പോലിസ് ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ആദില്‍ അബ്ദുല്‍ മഹ്ദി സര്‍ക്കാരിനെതിരേ ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പ്രക്ഷോഭ രംഗത്തുള്ളത്. സര്‍ക്കാരിനെതിരേ ഈ മാസം നടക്കുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. ഇതുവരെയായി സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 251 ആയി.

Next Story

RELATED STORIES

Share it