World

നവാസ് ശെരീഫിന് ജാമ്യം

നവാസ് ശെരീഫിന് ജാമ്യം
X

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു സുപ്രിം കോടതി ആറാഴ്ച ജാമ്യം അനുവദിച്ചു. ഹൃദയരോഗം കൊണ്ടു ബുദ്ധിമുട്ടുന്ന നവാസ് ശരീഫിനു ചികില്‍സക്കു വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. എട്ടാഴ്ച ജാമ്യം നല്‍കണമെന്നായിരുന്നു ആവശ്യമെങ്കിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആറാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ചികില്‍സക്കായി രാജ്യം വിടരുതെന്നും പാകിസ്താനില്‍ തന്നെ ചികില്‍സിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it