World

സൗദിയില്‍ ഇനി വനിതാ ട്രാഫിക് പോലിസും

കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി സ്വദേശി വനിതകള്‍ െ്രെഡവിംഗ് ലൈസന്‍സും സ്വന്തമാക്കി.

സൗദിയില്‍ ഇനി വനിതാ ട്രാഫിക് പോലിസും
X

റിയാദ്: സൗദിയില്‍ ട്രാഫിക് പോലിസില്‍ വൈകാതെ വനിതകളെ നിയമിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളില്‍ നിയമിക്കുന്നതിന് സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

പരിശീലനം ലഭിച്ച വനിതകളില്‍ ഒരു വിഭാഗത്തെ ട്രാഫിക് പോലിസില്‍ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി സ്വദേശി വനിതകള്‍ െ്രെഡവിംഗ് ലൈസന്‍സും സ്വന്തമാക്കി.




Next Story

RELATED STORIES

Share it